Tuesday, August 31, 2010

ടാറ്റ ഡോകോമോയുടെ ദേശീയ കോളുകള്‍ 40 പൈസയ്ക്ക്


ടാറ്റ ടെലിസര്‍വീസസിന്റെ ജിഎസ്എം ബ്രാന്‍ഡായ ടാറ്റ ഡോകോമോ നിലവിലുള്ളതും പുതിയതായി ചേരുന്നതുമായ പ്രീ-പെയ്ഡ് വരിക്കാര്‍ക്കായി പ്രത്യേക കോളിങ് പായ്ക്ക് അവതരിപ്പിച്ചു. ഇതനുസരിച്ച് ഇന്ത്യയിലെ ഏതു ശൃംഖലകളിലേക്കും മിനിട്ടിന് 40 പൈസയ്ക്ക് വിളിക്കാം. അതായത് സെക്കന്‍ഡിന് 0.66 പൈസ മാത്രം. എല്ലാദിവസവും ലോക്കല്‍ അല്ലെങ്കില്‍ എസ്ടിഡി കോളുകള്‍ക്ക് ആദ്യത്തെ 60 സെക്കന്‍ഡിന് സെക്കന്‍ഡിന് 1.33 പൈസ നിരക്കിലും അതിനുശേഷം സെക്കന്‍ഡിന് 0.66 പൈസ നിരക്കിലുമായിരിക്കും ഈടാക്കുക.ആദ്യത്തെ രണ്ട് ലോക്കല്‍ അല്ലെങ്കില്‍ എസ്ടിഡി എസ്എംഎസുകള്‍ക്ക് പണം നല്‍കുമ്പോള്‍ ഈ പായ്ക്കിനൊപ്പം 200 ലോക്കല്‍, എസ്ടിഡി എസ്എംഎസുകള്‍ സൗജന്യമായി ഉപയോഗിക്കാം. 200 സൗജന്യ എസ്എംഎസുകള്‍ക്കുശേഷം ലോക്കല്‍ എസ്എംഎസുകള്‍ക്ക് 60 പൈസ നിരക്കിലും നാഷണല്‍ എസ്എംഎസുകള്‍ 1.20 നിരക്കിലും ഇന്‍റര്‍നാഷണല്‍ എസ്എംഎസുകള്‍ അഞ്ചുരൂപ നിരക്കിലുമായിരിക്കും ചാര്‍ജ്.ഇതിനായി പുതിയ വരിക്കാര്‍ 24 രൂപയ്ക്ക് റീചാര്‍ജ്‌ചെയ്യണം. ഇതോടൊപ്പം അഞ്ചു രൂപയുടെ ടോക്ക്‌ടൈം ലഭിക്കും. നിലവിലുള്ള വരിക്കാര്‍ക്ക് റീചാര്‍ജ്‌നിരക്ക് 29 രൂപയാണ്. ഇതിനൊപ്പം 15 രൂപയുടെ ടോക്ക്‌ടൈമും സ്വന്തമാക്കാമെന്ന് ടാറ്റ ഡോകോമോ കേരള സര്‍ക്കിള്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വിനോദ്കുമാര്‍ ഗിയാല്‍ പറഞ്ഞു.

No comments:

Post a Comment