Wednesday, August 11, 2010
യൂണിനോറിന്റെ സെക്കന്‍ഡ് പള്‍സില്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട്
യൂണിനോറിന്റെ ഡൈനാമിക് പ്രൈസിങ് രീതി സെക്കന്‍ഡിന് ഒരു പൈസ താരിഫിലും. ഇതുവഴി 60 ശതമാനം വരെ ഇളവ് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ താരിഫ് ആയിരിക്കും ഇത്. ലോക്കല്‍ കോളുകളില്‍ മാത്രമല്ല എസ്ടിഡിയിലും ഈ ആനുകൂല്യം ലഭ്യമാവും. യൂണിനോറില്‍ നിന്നും ഏത് ശൃംഖലയിലേക്കുള്ള കോളുകളിലും ഇളവ് ലഭിക്കുമെന്ന് കേരള തമിഴ്‌നാട് ഹബ് തലവന്‍ സ്റ്റെഫാന്‍ കെര്‍സ പറഞ്ഞു.
പ്രദേശത്തിനും സമയത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഇളവുകളാണ് ഡൈനാമിക് പ്രൈസിങ് വാഗ്ദാനം ചെയ്യുന്നത്. ഓരോ ടവറും വ്യത്യസ്തമായ ഡിസ്‌കൗണ്ടുകളാണ് നല്‍കുക. ഈ ഡിസ്‌കൗണ്ട് ആ മേഖലയിലുള്ള എല്ലാ യൂണിനോര്‍ മൊബൈല്‍ ഫോണുകളുടെയും സ്‌ക്രീനില്‍ കാണാം. ഒരു ടവറിന്റെ പരിധിയില്‍ നിന്നും അടുത്ത ടവറിന്റെ പരിധിയിലേക്ക് മാറുന്നതനുസരിച്ച് ഡിസ്‌കൗണ്ടിലും വ്യത്യാസം വരും. ഒരേ പ്രദേശത്തു തന്നെ ഓരോ മണിക്കൂറിലും ഡിസ്‌കൗണ്ട് മാറിക്കൊണ്ടിരിക്കും. അതായത് അടുത്ത ട്രാഫിക് സിഗ്‌നലിലോ അല്ലെങ്കില്‍ റോഡിനപ്പുറത്തോ കൂടുതല്‍ ഡിസ്‌കൗണ്ട് ലഭിച്ചേക്കാം. പൂര്‍ണമായ ഡിസ്‌കൗണ്ടില്‍ മിനിട്ടിന് ചെലവ് 24 പൈസയാണ്.
26 രൂപയുടെ റീച്ചാര്‍ജില്‍ മൂന്നു മാസ കാലാവധിയോടെ ഈ പ്ലാന്‍ ലഭിക്കും. മിനിട്ട് ബില്ലിങ് കോളുകള്‍ക്കുള്ള ഡൈനാമിക് പ്രൈസിങ് പ്ലാനും നിലനിര്‍ത്തിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment