ടാറ്റ ടെലിസര്‍വീസസിന്റെ ടാറ്റ ഇന്‍ഡികോം, ടാറ്റ വാക്കി, ടാറ്റ ഡോകോമോ, വിര്‍ജിന്‍ മൊബൈല്‍ എന്നീ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ടാറ്റ വേള്‍ഡില്‍ കേരളത്തിലെ വരിക്കാരുടെ എണ്ണം നിലവിലുള്ള 40 ലക്ഷത്തില്‍നിന്ന് ഒരു വര്‍ഷത്തിനകം 80 ലക്ഷത്തിലെത്തിക്കുമെന്ന് കമ്പനിയുടെ റീജനല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (കേരള-കര്‍ണാടക) സഞ്ജീവ് ഖേര പത്രസമ്മേളനത്തില്‍ പറഞ്ഞു. ടാറ്റ ഇന്‍ഡികോമിന്റെ ഏറ്റവും പുതിയ സിമ്പിള്‍പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിഡിഎംഎ ബ്രാന്‍ഡായ ടാറ്റ ഇന്‍ഡികോം മിനിട്ടിന് 30 പൈസനിരക്കില്‍ എസ്ടിഡി വിളിക്കാവുന്ന പ്രത്യേക ഓണം ഓഫറാണ് സിമ്പിള്‍പ്ലാനില്‍ അവതരിപ്പിച്ചത്. പ്രീപെയ്ഡ് വരിക്കാര്‍ക്കായുള്ള പദ്ധതിയാണിത്. അതേസമയം, ടാറ്റ വേള്‍ഡിലെ ഫോണുകളിലേക്ക് വിളിക്കുന്നതിന് ലോക്കല്‍ കോളുകള്‍ക്ക് മിനിട്ടിന് 10 പൈസമതി. കേരളത്തിലെ മറ്റേത് ഫോണിലേക്കും വിളിക്കുന്നതിന് മിനിട്ടിന് 30 പൈസയായിരിക്കും നിരക്ക്.മിനിട്ടിന് 30 പൈസക്ക് എസ്ടിഡി അവതരിപ്പിക്കുകവഴി ഏറ്റവും ലാഭകരമായ മൊമൈബല്‍ സേവനദാതാവായി ടാറ്റ ഇന്‍ഡികോം മാറിയിരിക്കുകയാണെന്ന് കേരളത്തിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെ.വി. രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. ഇതിനുപുറമെ 777 രൂപയ്ക്കാണ് കമ്പനി കളര്‍ ഹാന്‍ഡ് സെറ്റ് നല്‍കുന്നത്. എഫ്എം റേഡിയോ ലഭ്യമാവുന്ന ഹാന്‍ഡ് സെറ്റിന് 888 രൂപ നല്‍കിയാല്‍മതി. എല്‍ജിയുടെ വാക്കി ഹാന്‍ഡ് സെറ്റിന് 999 രൂപയും. നൂതന പദ്ധതികള്‍വഴി കേരളത്തിലെ പുതിയ വരിക്കാരുടെ അഞ്ചിലൊന്ന് കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ഇന്‍ഡികോമിന്റെ പ്രതീക്ഷ. 20,000പേരില്‍കൂടുതല്‍ ജനസംഖ്യയുള്ള കേരളത്തിലെ എല്ലാ പട്ടണങ്ങളേയും ഇന്‍ഡികോമിന്റെ ശൃംഖലയില്‍ കൊണ്ടുവന്നതായി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.പുതുതായി പ്രീ-പെയ്ഡ് വരിക്കാരാകുന്നവര്‍ സിമ്പിള്‍പ്ലാന്‍ സ്വന്തമാക്കാന്‍ 'ഫസ്റ്റ് റീചാര്‍ജ് വൗച്ചര്‍ (എഫ്ആര്‍സി) 61' ഉപയോഗിച്ച് റീചാര്‍ജ്‌ചെയ്യണം. ഇതോടൊപ്പം 35.30 രൂപയുടെ ടോക്ക് ടൈം ലഭിക്കും. മൂന്നു മാസമാണ് താരിഫ് കാലാവധി. നിലവിലുള്ള വരിക്കാര്‍ 18 രൂപയുടെ 'പ്രത്യേക താരിഫ് വൗച്ചര്‍' ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുമ്പോള്‍ പുതിയ ഓഫറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. 30 ദിവസമാണ് താരിഫ് കാലാവധി.റീചാര്‍ജ് തീയതി മുതല്‍ മൂന്നുമാസത്തേക്ക് നാഷണല്‍ എസ്എംഎസ് 30 പൈസ നിരക്കിലും ലോക്കല്‍ എസ്എംഎസുകള്‍ 10 പൈസക്കും ലഭിക്കും. അതിനുശേഷം എല്ലാ എസ്എംഎസുകള്‍ക്കും 50 പൈസയായിരിക്കും.
No comments:
Post a Comment