Friday, August 13, 2010
റോമിങ്ചാര്‍ജ് ഒഴിവാക്കാന്‍ 'ഈസിമിനിറ്റ്‌സ്' പ്ലാനുമായി എയര്‍സെല്‍
റോമിങ്ചാര്‍ജ്കാരണം പാലക്കാട്-കോയമ്പത്തൂര്‍ സ്ഥിരംയാത്രികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായി മൊബൈല്‍ സേവനദാതാക്കളായ 'എയര്‍സെല്‍' പുതിയ പദ്ധതിയുമായി രംഗത്ത്. 'ഈസിമിനിറ്റ്‌സ്' എന്ന പേരില്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ഒരൊറ്റ കണക്ഷന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉപയോഗിക്കാനാകുമെന്ന് എയര്‍സെല്ലിന്റെ കേരളാ ബിസിനസ് മേധാവി ഹാറൂണ്‍ഹമീദും വില്പനവിഭാഗം മേധാവി ജോമി ജോര്‍ജും പത്രസമ്മേളനത്തില്‍ പറഞ്ഞു.
499രൂപ മുതല്‍ 1,999 രൂപവരെയുള്ള പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഉപയോഗിച്ചുതീര്‍ക്കാന്‍ കഴിയാത്ത ടോക്‌ടൈമുകള്‍ അടുത്തമാസം ഉപയോഗിക്കാം. 1,999 രൂപയുടെ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പ്രതിമാസം 10,000മിനിറ്റ് ടോക്‌ടൈംലഭിക്കും. 999 രൂപയുടെ പ്ലാനില്‍ 3,600 മിനിറ്റും 799 രൂപപ്ലാനില്‍ 3,200 മിനിറ്റും 499 രൂപ പ്ലാനില്‍ 1,400 മിനിറ്റും ടോക്‌ടൈം ലഭിക്കും.
ഈസി മിനിറ്റ്‌സ് പ്ലാനില്‍ സെക്കന്‍ഡിന് ഒരു പൈസയാണ് നിരക്ക്. വിശദവിവരങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ എയര്‍സെല്‍ ഷോറൂമിലോ 9809199741 നമ്പറിലോ ലഭിക്കും.
പ്രസ്‌ക്ലബ്ബ്പ്രസിഡന്‍റ് 'ഷില്ലര്‍ സ്റ്റീഫന്' ആദ്യ സിംകാര്‍ഡ് നല്‍കി ഹാറൂണ്‍ഹമിദ് ഈസിമിനിറ്റ്സ്പ്ലാനിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment