Friday, August 6, 2010

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നെറ്റ് കണക്ട് ബ്രോഡ്ബാന്‍ഡ് പ്ലസ്സിന് തുടക്കമായി


റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ വേഗം കൂടിയ റിലയന്‍സ് നെറ്റ് കണക്ട് ബ്രോഡ് ബാന്‍ഡ് പ്ലസ്സിന് തൃശ്ശൂരില്‍ തുടക്കം. ഹോട്ടല്‍ ദാസില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ കേരള സര്‍ക്കിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചെറിയാന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വേഗമുള്ള ഇന്‍ര്‍നെറ്റ് സേവനമാണ് ഇതിലൂടെ കിട്ടുകയെന്ന് അദ്ദേഹം പറഞ്ഞു.

3.1 എം.ബി.പി.എസ് വരെ ഡൗണ്‍ലിങ്ക് സ്​പീഡും 1.8 എം.ബി.പി.എസ്. വരെ പ്രത്യേക അപ്‌ലിങ്ക് സ്​പീഡുമുള്ള റിലയന്‍സ് ബ്രോഡ്ബാന്‍ഡ് പ്ലസ്സ് പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനത്തില്‍ ഉപയോഗിക്കാം. പോസ്റ്റ് പേയ്ഡ്, പ്രീ പെയ്ഡ് സ്‌കീമുകളില്‍ കണക്ഷന്‍ ലഭ്യമാണ്. ഇന്ത്യയിലെവിടെയും കണക്ഷന്‍ ഉപയോഗിക്കുന്നതിന് റോമിങ് ചാര്‍ജ്ജ് ഈടാക്കില്ല.

ബ്രോഡ് ബാന്‍ഡ് പ്ലസ്സിന് ഡയലപ് കണക്ഷനേക്കാള്‍ 20മടങ്ങ് വേഗം കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

തൃശ്ശൂരിനു പുറമെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, പാലക്കാട്, ജില്ലകളിലാണ് നെറ്റ് കണക്ട് ബ്രോഡ്ബാന്‍ഡ് പ്ലസ്സിന്റെ സേവനം നിലവില്‍ ലഭിക്കുക. ഓണം ഓഫറില്‍ സ്റ്റുഡന്‍റ് സ്‌കീമില്‍ 2299 രൂപയ്ക്ക് മോഡം ലഭിക്കും. ആദ്യ 30 ദിവസം 20 ജി.ബി. സൗജന്യമായി ഉപയോഗിക്കാം.

No comments:

Post a Comment