റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സി.ഡി.എം.എ. ബ്രോഡ്ബാന്‍ഡ് സേവനമായ റിലയന്‍സ് നെറ്റ് കണക്ട് ബ്രോഡ്ബാന്‍ഡ് പ്ലസ് ഇനി കോഴിക്കോട്ടും ലഭിക്കും. തടസ്സങ്ങളില്ലാതെ അതിവേഗ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനമെന്ന് കമ്പനി കേരള സര്‍ക്കിള്‍ സി.ഇ.ഒ. ചെറിയാന്‍ പീറ്റര്‍ അറിയിച്ചു.മറ്റ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡുകളെ അപേക്ഷിച്ച് 30 ശതമാനം ഉയര്‍ന്ന ഡൗണ്‍ലിങ്ക് നിരക്കിലാണ് റിലയന്‍സ് സേവനം ലഭ്യമാവുക.നെറ്റ് കണക്ട് ബ്രോഡ്ബാന്‍ഡ് പ്ലസ് പദ്ധതിയില്‍ 3.1 എം.ബി.പി.എസ്. വരെ ഡൗണ്‍ലിങ്ക് സ്പീഡും 1.8 എം.ബി.പി.എസ്. വരെ അപ്‌ലിങ്ക് സ്പീഡും ലഭിക്കും. ഇന്‍റര്‍നെറ്റ് ബ്രൗസിങ്, വീഡിയോ സേവനങ്ങള്‍ എന്നിവ വേഗത്തില്‍ ഉപഭോക്താവിന് ലഭിക്കും. ജില്ലയില്‍ 29 ഇടത്താണ് പദ്ധതിപ്രകാരം അതിവേഗ ഇന്‍റര്‍നെറ്റ് സംവിധാനം ലഭിക്കുന്നത്. ബാക്കിയിടങ്ങളില്‍ നിലവിലുള്ള വണ്‍ എക്‌സ് സേവനവും പദ്ധതിവഴി ലഭിക്കും. ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറിലും ലാപ്പ്‌ടോപ്പിലും വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം.പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് സ്‌കീമുകളില്‍ റിലയന്‍സ് അതിവേഗ ബ്രോഡ്ബാന്‍ഡ് പദ്ധതി സ്വന്തമാക്കാന്‍ കഴിയും. കണക്ഷന് 2,299 രൂപയാണ്. പ്രീപെയ്ഡില്‍ 200 മുതല്‍ 3000 രൂപ വരെയുള്ള വ്യത്യസ്ത സ്‌കീമുകളുണ്ട്.
No comments:
Post a Comment