Thursday, September 9, 2010

എം.ടി.എസ്. സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി


സിസ്റ്റെമ ശ്യാം ടെലി സര്‍വീസസിന്റെ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ എം.ടി.എസ്. പുതുതലമുറയിലെ വരിക്കാര്‍ക്കായി ഇന്‍റര്‍നെറ്റ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. പ്രധാനമായും കോളേജ് വിദ്യാര്‍ത്ഥികളെയും യുവപ്രഫഷണലുകളെയും ലക്ഷ്യമിട്ടുള്ളതാണിതെന്ന് കേരള-തമിഴ്‌നാട് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെ. സുനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതിനൂതന സി.ഡി.എം.എ. 2000 സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ബസ്, എലൈവ്, ഐവറി ഫോണുകളാണ് പുറത്തിറക്കിയത്. മികച്ച താരിഫ് പ്ലാനില്‍ ഉന്നത നിലവാരത്തിലുള്ള ശബ്ദ സംവിധാനവും നെറ്റ് അധിഷ്ഠിത ഡാറ്റാ സര്‍വീസും ഇതുവഴി സാധ്യമാകും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വിന്‍ഡോസ് ലൈവ് മെസഞ്ചര്‍. യാഹൂ, ഗൂഗിള്‍ എന്നിങ്ങനെ 15 ഓളം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നേരിട്ട് ലഭ്യമാകുന്നതാണിത്. 3.1 എം.ബി.പി.എസ്. എന്ന അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയാണ് ഇതിന്റെ പ്രത്യേകത. സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ രണ്ടുമാസം 20 ജിബി സൗജന്യ ഉപയോഗമാണ് ഓഫര്‍. വ്യത്യസ്ത പാക്കേജുകളില്‍ വിവിധ ഓഫറുകളുമുണ്ട്. 4,999 രൂപ മുതലാണ് സ്മാര്‍ട്ട് ഫോണുകളുടെ വില. 20 മോഡല്‍ ഹാന്‍ഡ്‌സെറ്റുകള്‍ കൂടി കമ്പനി ആറുമാസത്തിനുള്ളില്‍ പുറത്തിറക്കുന്നുണ്ട്.

3 ജി സൗകര്യം ഉള്‍പ്പെടെയുള്ള എല്ലാ ആധുനിക സവിശേഷതകളുമായാണ് എം.ടി.എസ്. സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതെന്ന് സുനില്‍ പറഞ്ഞു. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ പുതിയ വിതാനത്തിലേക്ക് ഉയര്‍ത്തുന്നതായിരിക്കും എംടിഎസ് സ്മാര്‍ട്ട്‌ഫോണ്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് ഫോണ്‍ വരിക്കാര്‍ക്ക് ഉപയോഗത്തിനനുസരിച്ച് ലിമിറ്റഡ്, അണ്‍ലിമിറ്റഡ് താരിഫ് പ്ലാനുകളും എം.ടി.എസ്. വാഗ്ദാനം ചെയ്യുന്നുണ്ട്. ലോ, മീഡിയം, ഹെവി എന്നിങ്ങനെ വ്യത്യസ്ത ഉപയോഗത്തിനനുസരിച്ചാണ് നിരക്കുകള്‍. എം.ടി.എസ്. ബസ് 1795 രൂപയുടെ സൗജന്യ വോയ്‌സ്, ഡാറ്റാ സേവനങ്ങള്‍ ആയുഷ്‌കാല കാലാവധിയോടെ ലഭ്യമാക്കും. എലൈവും ഐവറിയും 2295 രൂപയുടെ സൗജന്യ വോയ്‌സ്, ഡാറ്റാ സേവനങ്ങളാണ് നല്‍കുക. എല്ലാ സ്മാര്‍ട്ട് ഫോണുകളിലും മുഴുവന്‍ ലോക്കല്‍, എസ്.ടി.ഡി. കോളുകള്‍ക്കും സെക്കന്‍ഡിന് ഒരു പൈസയാണ്. ഡാറ്റ ഉപയോഗത്തിന് എം.ബി.ക്ക് രണ്ടുരൂപയും

No comments:

Post a Comment