Sunday, September 5, 2010

ടാറ്റ ടെലിക്ക് ഏഴരക്കോടിയിലേറെ വരിക്കാര്‍



ടാറ്റ ടെലി സര്‍വീസസ് അഞ്ചര വര്‍ഷത്തിനുള്ളില്‍ 7.5 കോടിയിലേറെ വരിക്കാരെ സ്വന്തമാക്കി. ജൂലായില്‍ മാത്രം വയര്‍ലെസ്, വയര്‍ലൈന്‍ മേഖലകളില്‍ നിന്നായി 23.2 ലക്ഷം പുതിയ വരിക്കാരെ നേടാന്‍ കഴിഞ്ഞു. ജൂലായ് 31-ലെ കണക്കുപ്രകാരം ആകെ 7.60 കോടി വരിക്കാരാണ് ടാറ്റ ടെലിക്കുള്ളത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ 3.8 കോടി വരിക്കാരില്‍ നിന്ന് 100 ശതമാനം വളര്‍ച്ച നേടിയാണ് ഏഴരക്കോടിയെന്ന നാഴികക്കല്ല് പിന്നിട്ടത്.

ഓരോ നാഴികക്കല്ല് പിന്നിടുമ്പോഴും വരിക്കാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ടാറ്റ ടെലി സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ അനില്‍ സര്‍ദാന പറഞ്ഞു. ഏറ്റവും മികച്ച ശൃംഖലയും സേവനവും ലഭ്യമാക്കിയതുവഴിയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും തുടര്‍ന്നും ലോക നിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും സര്‍ദാന പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ടാറ്റ ടെലി പുതുമകള്‍ ഏറെ മുന്നോട്ടുവെച്ചു. പുതിയ ജി.എസ്.എം. ബ്രാന്‍ഡായ ടാറ്റ ഡോകോമോ ടെലികോം രംഗത്തുതന്നെ ആദ്യമായി പേ പെര്‍ സെക്കന്‍ഡ്, പേ പെര്‍ കോള്‍, യു.എല്‍.ടി.എ. പ്ലാന്‍ തുടങ്ങിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഫോട്ടോണ്‍ ടി.വി., മൊബൈല്‍ ടിവി എന്നിവയും ആധുനിക ജീവിതത്തിലേക്ക് അനുയോജ്യമാകും വിധം ബഡ്ഢി നെറ്റ്, ഡയറ്റ് എസ്.എം.എസ്. തുടങ്ങിയവയും പുറത്തിറക്കി

No comments:

Post a Comment