Thursday, September 2, 2010
വേള്‍ഡ് സിം വിപണിയില്‍
ആഗോളതലത്തില്‍ റോമിങ് ലഭ്യമാവുന്ന സിംകാര്‍ഡായ 'വേള്‍ഡ്‌സിം' ചെന്നൈയില്‍ വിപണിയിലിറക്കി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാഷ് 10 ടെലികോം പ്രൈവറ്റ് ലിമിറ്റഡാണ് 'വേള്‍ഡ്‌സിം' ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. അമേരിക്കയും ഇംഗ്ലണ്ടും ഗള്‍ഫ് രാജ്യങ്ങളുമടക്കം 80 രാഷ്ട്രങ്ങളില്‍ ഈ സിംകാര്‍ഡുപയോഗിച്ചാല്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് ഹാഷ്10 ചെയര്‍മാന്‍ അബു താഹിര്‍ ചെന്നൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയില്‍ ഈ സിംകാര്‍ഡ് ഉപയോഗിക്കാനാവില്ല. ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ സിംകാര്‍ഡ് ഇവിടെനിന്ന് വാങ്ങിക്കൊണ്ടുപോവാം. പ്രീപെയ്ഡ് വ്യവസ്ഥയിലാണ് ഈ കാര്‍ഡുകള്‍ വില്‍ക്കുന്നത്. ലോകത്തെവിടെയും ഈ സിംകാര്‍ഡ് ഉപയോഗിച്ചാല്‍ ഇന്‍കമിങ് സൗജന്യമായിരിക്കും. ലോകത്തെവിടെ പോയാലും ഒരേ നമ്പര്‍തന്നെ ഉപയോഗിക്കാനാവുമെന്നതാണ് ഈ സിംകാര്‍ഡിന്റെ മറ്റൊരു സവിശേഷതയെന്ന് അബു താഹിര്‍ ചൂണ്ടിക്കാട്ടി
Subscribe to:
Post Comments (Atom)
No comments:
Post a Comment