Tuesday, July 20, 2010

വൈമാക്‌സ്' കണ്ണൂര്‍ ജില്ലയിലും


ഫോണ്‍ കണക്ഷന്‍ ഇല്ലാതെതന്നെ ഇന്‍ര്‍നെറ്റ് ലഭ്യമാക്കുന്ന 'വൈമാക്‌സ്' സംവിധാനം ബി.എസ്.എന്‍.എല്‍. കണ്ണൂരിലും ആരംഭിച്ചു.

തിരുവനന്തപുരത്തിനും എറണാകുളത്തിനും പിന്നാലെ സംസ്ഥാനത്ത് ഈ സംവിധാനം ഒരുക്കുന്ന മൂന്നാമത്തെ സ്വിച്ചിങ് ഏരിയയാണ് കണ്ണൂര്‍. കാസര്‍കോട്ട് കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത വൈമാക്‌സ് സംവിധാനത്തിന് തിങ്കളാഴ്ച കണ്ണൂരില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.നാരായണന്‍ തുടക്കംകുറിച്ചു.

''വേള്‍ഡ് വൈഡ് ഇന്‍റര്‍ ഓപ്പറബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ്'' അഥവാ വൈമാക്‌സ് ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സംവിധാനത്തിലെ ഏറ്റവും നൂതനമായ സംരംഭമാണ്. ടെലിഫോണ്‍ ലൈനോ ലാന്‍ഡ് ഫോണ്‍ കണക്ഷനോ ഇല്ലെങ്കിലും വയര്‍ലെസ് രീതിയില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് വൈമാക്‌സ് വഴി ലഭിക്കും. അലവില്‍, അഞ്ചരക്കണ്ടി, ചെറുകുന്ന്, ചൊവ്വ, ധര്‍മടം, എടക്കാട്, ഏഴിമല, ഇരിട്ടി, കാടാച്ചിറ, കണ്ണൂര്‍, കണ്ണൂര്‍ സിറ്റി, കതിരൂര്‍, കോടിയേരി, കൂത്തുപറമ്പ്, മാഹി, മാങ്ങാട്ടുപറമ്പ, മാത്തില്‍, മാട്ടൂല്‍, മട്ടന്നൂര്‍, പാടിയോട്ടുചാല്‍, പള്ളിക്കുന്ന്, പാനൂര്‍, പാപ്പിനിശ്ശേരി, പരിയാരം, പഴയങ്ങാടി, പയ്യന്നൂര്‍, പെരിങ്ങോം, പിലാത്തറ, ശ്രീകണ്ഠപുരം, തലശ്ശേരി, തളിപ്പറമ്പ്, തോട്ടട, വളപട്ടണം, വാരം എന്നീ 34 എക്‌സ്‌ചേഞ്ചുകള്‍ക്ക് കീഴിലാണ് 'വൈമാക്‌സ്' ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഉടന്‍ 50 എക്‌സ്‌ചേഞ്ചുകള്‍ക്ക് കീഴില്‍കൂടി ഇത് ഒരുക്കും. സാമ്പത്തിക വര്‍ഷാവസാനത്തോടെ 105 എക്‌സ്‌ചേഞ്ചുകളില്‍ വൈമാക്‌സ് ഒരുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജര്‍ എസ്.എസ്. തമ്പി അറിയിച്ചു. 10.5 കോടി രൂപ ചെലവിട്ടാണ് കണ്ണൂരില്‍ ഇത് ഒരുക്കിയിരിക്കുന്നത്. ഇന്‍ഡോര്‍ സി.പി.ഇ., ഔട്‌ഡോര്‍ സി.പി.ഇ., യു.എസ്.ബി സി.പി.ഇ. എന്നിങ്ങനെ മൂന്നു തരത്തിലാണ് വൈമാക്‌സ്. ഇന്‍ഡോര്‍ സി.പി.ഇ. ഒരു കിലോമീറ്ററും ഔട്ട്‌ഡോര്‍ സി.പി.ഇ. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും ഇന്‍റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും. ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് വിവിധനിരക്കിലുള്ള പാക്കേജുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും ജനറല്‍മാനേജര്‍ പറഞ്ഞു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ.ടി.ഗോപാലന്‍ സ്വാഗതവും പി.വി.വിജയന്‍ നന്ദിയുംപറഞ്ഞു. കെ.വി. ജയരാജന്‍, പി.പി.കൃഷ്ണന്‍, പി.ആര്‍.ഒ. വി.വര്‍ക്കി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

wimax നെ കുറിച്ച് കുടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://210.212.237.100/Wimax/WIHom.asp

No comments:

Post a Comment