Saturday, July 31, 2010

ഖത്തറില്‍ മൊബൈല്‍ നമ്പര്‍ എട്ട് അക്കമാവും


ഖത്തറിലെ മൊബൈല്‍ നമ്പറും ലാന്റ് ഫോണ്‍ നമ്പറും ഇനി മുതല്‍ എട്ട് അക്കമാവും. നിലവില്‍ ഏഴ് അക്കമാണുള്ളത്. അതേ സമയം ഖത്തര്‍ കോഡില്‍ മാറ്റമുണ്ടാവില്ല. ഇപ്പോള്‍ 5ല്‍ ആണ് തുടങ്ങുന്നതെങ്കില്‍ 5 കൂട്ടി കൊടുക്കണം. ഉദാഹരണത്തിനായി 5205447 എന്ന നമ്പര്‍ ഇനി മുതല്‍ 55205447 എന്നായി മാറും.

നാലില്‍ തുടങ്ങുന്ന ലാന്റ് ഫോണ്‍ നമ്പറിന്റെ മുമ്പില്‍ 4 ചേര്‍ത്തി കൊടുക്കുകയും വേണം. ഖത്തറിന്റെ പുറത്തു നിന്ന് വിളിക്കുന്നവര്‍ 00974 എന്ന കോഡ് ചേര്‍ക്കണം.

ബിഎസ്എന്‍എല്‍ ത്രിജി ഡാറ്റ പ്ലാനുകള്‍

Thursday, July 29, 2010

എയര്‍ടെല്‍ ഓണം റീചാര്‍ജ് പദ്ധതി

15 രൂപയ്ക്ക് പരിധിയില്ലാത്ത ഇന്‍റര്‍നെറ്റുമായി വോഡഫോണ്‍ ബ്ലാക്‌ബെറി സേവനം

ഇന്ത്യയിലെ മുന്‍നിര സെല്ലുലാര്‍ സേവന ദാതാക്കളായ വോഡഫോണ്‍ എസ്സാറും ആഗോള വയര്‍ലെസ് വാര്‍ത്താവിനിമയ രംഗത്തെ പ്രമുഖരായ റിസര്‍ച്ച് ഇന്‍ മോഷനും (റിം) സംയുക്തമായി വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി ബ്ലാക്‌ബെറി പ്ലാനുകള്‍ അവതരിപ്പിച്ചു.

പ്രതിദിനം, മൂന്നു ദിവസം, പ്രതിവാരം, പ്രതിമാസം എന്നിങ്ങനെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇ-മെയില്‍, ബ്ലാക്‌ബെറി മെസഞ്ചര്‍ ഇന്‍സ്റ്റന്‍റ് മെസേജിങ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, ഇന്‍റര്‍നെറ്റ് ബ്രൗസിങ്, ബ്ലാക്‌ബെറി ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആക്‌സസ് ചെയ്യാനുള്ള സൗകര്യം എന്നിവ ദിവസം 15 രൂപ നിരക്കില്‍ ബ്ലാക്‌ബെറി വഴി ലഭ്യമാകും.

മൂന്നു ദിവസത്തേതിന് 44 രൂപ, പ്രതിവാര പ്ലാനിന് 100 രൂപ, പ്രതിമാസ പ്ലാനിന് 399 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഹോട്ട് മെയില്‍, യാഹു മെയില്‍, ഗൂഗിള്‍ മെയില്‍ എന്നിവയോടൊപ്പം വിന്‍ഡോസ് ലൈവ് മെസഞ്ചര്‍, ഗൂഗിള്‍ ടോക്, യാഹു മെസഞ്ചര്‍ തുടങ്ങിയവയും ബ്ലാക്‌ബെറി സേവനത്തിലൂടെ ലഭിക്കുമെന്ന് വോഡഫോണ്‍ എസ്സാര്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ കുമാര്‍ രാമനാഥന്‍ പറഞ്ഞു.

Sunday, July 25, 2010

Aircel Launches New Fun Do Pack in Kerala


Aircel, India’s Pioneer in GSM mobile services has recently launched a new life time valid low cost group calling offer for its prepaid customers in the state of Kerala.

Known as the Fundo pack it comes special benefits and has a lifetime validity. The pack is quite cheap as compared to the current market offerings by other cellular operators. With this pack customers can enjoy own-network local callings as low as 1paisa/6sec or 10paisa/min. Customers can select a total of 5 local Aircel numbers. wherein they can enjoy calling to these at nominal rates.

The pack costs Rs.6 and comes with zero talktime and is valid for lifetime. But the only condition applicable in this pack is that the first call in a day to the friends and family number will be charged at Re1.

The details of the pack is summarized below:

MRP (Rs.) Talk value (Rs.) Validity (Days) Special Benefits
Rs.6 Zero Life Time Call 5 Local Aircel Nos @ 1ps/6 secs#
# The first call in a day to the friends and family number charged at Re1

All other rates as per the pay per second plan. For more details Call 121 or 9809012345.

Friday, July 23, 2010

റിലയന്‍സില്‍ എസ്.എം.എസ്. പാക്കിന് ടോഗ്ലിങ് സൗകര്യം


സിംപ്ലി റിലയന്‍സ് പദ്ധതികളുടെ വിജയത്തെത്തുടര്‍ന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എസ്.എം.എസ്. പാക്കുകള്‍ക്ക് ടോഗ്ലിങ് സൗകര്യം ഏര്‍പ്പെടുത്തി. പ്രീപെയ്ഡ് പദ്ധതിക്കൊപ്പം എസ്.എം.എസ്. പാക്കുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഉപയോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടിനുള്ള പരിഹാരമാണ് ടോഗ്ലിങ്. എന്തെങ്കിലും കാരണത്താല്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാതെ ബാലന്‍സ് കുറവായിപ്പോകുന്ന അവസരങ്ങളിലും എസ്.എം.എസ്. പാക്കിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാന്‍ ഇത് അവസരമേകുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സി.ഇ.ഒ. (കേരള) ചെറിയാന്‍ പീറ്റര്‍ പറഞ്ഞു.

10 കോടി വരിക്കാരെ നേടിയ ആഘോഷങ്ങളുടെ ഭാഗമായാണ് റിലയന്‍സ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ടോഗ്ലിങ് സംവിധാനമുള്ള രണ്ട് പാക്കുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒന്നാമത്തേതില്‍ എസ്.എം.എസിന് ഒരു പൈസയാണ്. 19 രൂപയാണ് എം.ആര്‍.പി.

പ്രതിമാസ എസ്.എം.എസ്. പദ്ധതിയാണ് മറ്റൊന്ന്. 39 രൂപയാണ് എം.ആര്‍.പി. രണ്ടിനും കാലാവധി 30 ദിവസമാണ്.

ബാലന്‍സ്, റീച്ചാര്‍ജ് തുടങ്ങിയവയെച്ചൊല്ലി ആശങ്കകളില്ലാതെ മൊബൈല്‍ ഉപയോഗം അനായാസമാക്കുകയാണ് ടോഗ്ലിങ്ങിന്റെ ലക്ഷ്യമെന്ന് ചെറിയാന്‍ പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

Tuesday, July 20, 2010

ടാറ്റ ടെലി പൊന്നോണ വിസ്മയം ഓഫറുമായി


ഓണാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ ടാറ്റാ ടെലി സര്‍വീസസ് മൂന്ന് പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. ആകര്‍ഷക വിലയില്‍ ഹാന്‍ഡ്‌സെറ്റുകള്‍, മികച്ച കോളിംഗ് നിരക്കുകള്‍, ഫുള്‍ ടോക്ക് ടൈം എന്നിവയടങ്ങുന്ന പൊന്നോണ വിസ്മയം ഓഫര്‍ ആഗസ്റ്റ് 31 വരെ നിലവിലുണ്ടാവുമെന്ന് ടാറ്റാ വാക്കി ബിസിനസ് ദേശീയ മേധാവി വിജയ് ബാലകൃഷ്ണന്‍, ടാറ്റാ ടെലി സര്‍വീസസ് റീജണല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (കേരള -കര്‍ണാടക) സഞ്ജീവ് ഖേര, കേരള സര്‍ക്കിള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.വി. രാധാകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടാറ്റ വാക്കി പ്രീപെയ്ഡ് സ്‌പെഷല്‍ 999 ഓഫറില്‍ എല്‍ജി 450 ടി ഹാന്‍ഡ്‌സെറ്റ് 999 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം 197 രൂപയുടെ ആദ്യറീചാര്‍ജില്‍ വരിക്കാര്‍ക്ക് എല്ലാ ടാറ്റ നമ്പരുകളിലേക്കും മിനിട്ടിന് 25 പൈസയ്ക്ക് ലോക്കല്‍ വിളിക്കാനാകും. മറ്റു ശൃംഖലകളിലേക്കുള്ള ലോക്കല്‍ കോളുകള്‍ക്ക് മിനിട്ടിന് 35 പൈസയും എസ്ടിഡിക്ക് 45 പൈസയുമാണ്. അധിക ആനുകൂല്യമായി ഞായറാഴ്ചകളില്‍ ഏതു ശൃംഖലകളിലേക്കും ഇന്ത്യയൊട്ടാകെ രണ്ടുമണിക്കൂര്‍ നേരം സൗജന്യമായി വിളിക്കാം. ഗള്‍ഫിലേക്ക് വിളിക്കുന്നതിന് മിനിട്ടിന് 5.99 രൂപയായിരിക്കും. ഈ വൗച്ചറിന്റെ കാലാവധി 30 ദിവസമാണ്.

ഓണക്കാലത്ത് ടാറ്റ ഇന്‍ഡികോം കളര്‍ എഫ്.എം. മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ 888 രൂപയ്ക്കു നല്‍കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഹാന്‍ഡ്‌സെറ്റിന് 777 രൂപയാണ്. 299 രൂപയുടെ പ്രത്യേക താരിഫ് വൗച്ചര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്‍ ടാറ്റ ഇന്‍ഡികോം വരിക്കാര്‍ക്ക് ടാറ്റ വാക്കി, ടാറ്റ ഇന്‍ഡികോം, ടാറ്റ ഡോകോമോ, വിര്‍ജിന്‍ മൊബൈല്‍ എന്നിവ അടങ്ങിയ ടാറ്റ വേള്‍ഡിലേക്ക് പരിധിയില്ലാതെ ടോക്ക്‌ടൈം ലഭിക്കും. മറ്റു ശൃംഖലകളിലേക്ക് ദിവസവും 30 മിനിട്ട് നേരം ലോക്കല്‍ കോളുകള്‍ സൗജന്യമായിരിക്കും. ഞായറാഴ്ചകളില്‍ മറ്റു ശൃംഖലകളിലേക്ക് സൗജന്യമായി 60 മിനിട്ട് വരെ ലോക്കല്‍ കോള്‍ വിളിക്കാം.

ടാറ്റ ഇന്‍ഡികോം, ടാറ്റ വാക്കി പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് പ്രത്യേക ആര്‍സിവി 51, ആര്‍സിവി 111 എന്നിവ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്‍ മുഴുവന്‍ സമയം ടോക്ക്‌ടൈം ലഭിക്കും. 30 ദിവസമാണ് കാലാവധി. വിവിധ വിഭാഗങ്ങളിലുള്ള പ്രീ-പെയ്ഡ് വരിക്കാര്‍ക്കായാണ് ഈ വൗച്ചര്‍ അവതരിപ്പിക്കുന്നത്.

വൈമാക്‌സ്' കണ്ണൂര്‍ ജില്ലയിലും


ഫോണ്‍ കണക്ഷന്‍ ഇല്ലാതെതന്നെ ഇന്‍ര്‍നെറ്റ് ലഭ്യമാക്കുന്ന 'വൈമാക്‌സ്' സംവിധാനം ബി.എസ്.എന്‍.എല്‍. കണ്ണൂരിലും ആരംഭിച്ചു.

തിരുവനന്തപുരത്തിനും എറണാകുളത്തിനും പിന്നാലെ സംസ്ഥാനത്ത് ഈ സംവിധാനം ഒരുക്കുന്ന മൂന്നാമത്തെ സ്വിച്ചിങ് ഏരിയയാണ് കണ്ണൂര്‍. കാസര്‍കോട്ട് കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത വൈമാക്‌സ് സംവിധാനത്തിന് തിങ്കളാഴ്ച കണ്ണൂരില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.നാരായണന്‍ തുടക്കംകുറിച്ചു.

''വേള്‍ഡ് വൈഡ് ഇന്‍റര്‍ ഓപ്പറബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ്'' അഥവാ വൈമാക്‌സ് ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സംവിധാനത്തിലെ ഏറ്റവും നൂതനമായ സംരംഭമാണ്. ടെലിഫോണ്‍ ലൈനോ ലാന്‍ഡ് ഫോണ്‍ കണക്ഷനോ ഇല്ലെങ്കിലും വയര്‍ലെസ് രീതിയില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് വൈമാക്‌സ് വഴി ലഭിക്കും. അലവില്‍, അഞ്ചരക്കണ്ടി, ചെറുകുന്ന്, ചൊവ്വ, ധര്‍മടം, എടക്കാട്, ഏഴിമല, ഇരിട്ടി, കാടാച്ചിറ, കണ്ണൂര്‍, കണ്ണൂര്‍ സിറ്റി, കതിരൂര്‍, കോടിയേരി, കൂത്തുപറമ്പ്, മാഹി, മാങ്ങാട്ടുപറമ്പ, മാത്തില്‍, മാട്ടൂല്‍, മട്ടന്നൂര്‍, പാടിയോട്ടുചാല്‍, പള്ളിക്കുന്ന്, പാനൂര്‍, പാപ്പിനിശ്ശേരി, പരിയാരം, പഴയങ്ങാടി, പയ്യന്നൂര്‍, പെരിങ്ങോം, പിലാത്തറ, ശ്രീകണ്ഠപുരം, തലശ്ശേരി, തളിപ്പറമ്പ്, തോട്ടട, വളപട്ടണം, വാരം എന്നീ 34 എക്‌സ്‌ചേഞ്ചുകള്‍ക്ക് കീഴിലാണ് 'വൈമാക്‌സ്' ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഉടന്‍ 50 എക്‌സ്‌ചേഞ്ചുകള്‍ക്ക് കീഴില്‍കൂടി ഇത് ഒരുക്കും. സാമ്പത്തിക വര്‍ഷാവസാനത്തോടെ 105 എക്‌സ്‌ചേഞ്ചുകളില്‍ വൈമാക്‌സ് ഒരുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജര്‍ എസ്.എസ്. തമ്പി അറിയിച്ചു. 10.5 കോടി രൂപ ചെലവിട്ടാണ് കണ്ണൂരില്‍ ഇത് ഒരുക്കിയിരിക്കുന്നത്. ഇന്‍ഡോര്‍ സി.പി.ഇ., ഔട്‌ഡോര്‍ സി.പി.ഇ., യു.എസ്.ബി സി.പി.ഇ. എന്നിങ്ങനെ മൂന്നു തരത്തിലാണ് വൈമാക്‌സ്. ഇന്‍ഡോര്‍ സി.പി.ഇ. ഒരു കിലോമീറ്ററും ഔട്ട്‌ഡോര്‍ സി.പി.ഇ. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും ഇന്‍റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും. ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് വിവിധനിരക്കിലുള്ള പാക്കേജുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും ജനറല്‍മാനേജര്‍ പറഞ്ഞു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ.ടി.ഗോപാലന്‍ സ്വാഗതവും പി.വി.വിജയന്‍ നന്ദിയുംപറഞ്ഞു. കെ.വി. ജയരാജന്‍, പി.പി.കൃഷ്ണന്‍, പി.ആര്‍.ഒ. വി.വര്‍ക്കി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

wimax നെ കുറിച്ച് കുടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://210.212.237.100/Wimax/WIHom.asp