
മൊബൈല്‍ ഫോണ്‍ സേവനദാതാവായ എയര്‍സെല്‍ കേരളത്തിലാദ്യമായി വയര്‍ലെസ് ഇന്റര്‍നെറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ തന്നെ ഇത്തരത്തിലെ ആദ്യ വയര്‍ലെസ് ഇന്റര്‍നെറ്റ് ഫോണാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
പേഴ്‌സണല്‍ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഇല്ലാതെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നതാണ് എയര്‍സെല്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. മോഡം, ബ്രൗസര്‍, 3.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവയടങ്ങിയങ്ങുന്നതാണ് ഫോണ്‍. സാധാരണയെക്കാള്‍ വലുപ്പമുള്ള ഇതിലെ സ്‌ക്രീന്‍ തെളിമയാര്‍ന്ന കളര്‍ ഡിസ്‌പ്ലേ ഉറപ്പുനല്‍കുന്നു. ക്വാര്‍ട്ടി (ഝണഋഞഠഥ) കീ പാഡ്, ലൗഡ് സ്പീക്കര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
3,300 രൂപയാണ് ഇതിന്റെ വില. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളില്‍ ഉപയോഗിക്കാം. പോസ്റ്റ് പെയ്ഡില്‍ 149 രൂപയും 249 രൂപയും പ്രതിമാസ വാടകയുള്ള പ്ലാനുകള്‍ ലഭ്യമാണ്.
ആദ്യ ഒരു മാസം പോക്കറ്റ് ഇന്റര്‍നെറ്റ് സൗജന്യമാണ്. മിനിട്ടിന് 50 പൈസയാണ് കോള്‍ നിരക്ക്.
മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം.ജോര്‍ജിന് ഫോണ്‍ നല്‍കികൊണ്ട് എയര്‍സെല്‍ ദക്ഷിണ മേഖലാ ഓപ്പറേഷന്‍സ് ഡയറക്ടര്‍ കെ.വി.പി.ഭാസ്‌കര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എയര്‍സെല്‍ കേരള സര്‍ക്കിള്‍ മേധാവി എസ്.ഹാറൂണ്‍, സര്‍ക്കിള്‍ സെയില്‍സ് മേധാവി അജി കെ.ജോര്‍ജ് എന്നിവരും സംബന്ധിച്ചു.
No comments:
Post a Comment